ഇ മഷിയിൽ നിന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ....
ഹെഡിംഗിൽ നിന്നുതന്നെ നിങ്ങൾക്ക് സംഗതി പിടികിട്ടിക്കാണും . അതെ , മൊബൈൽ നമ്പർ ഉടമസ്ഥരെ കണ്ടെത്താനുള്ള ഒരു കുഞ്ഞു ട്രിക്ക് . മൊബൈല്‍ ഫോണുകളില്‍ അപരിചിതര്‍ വിളിച്ച് അപമര്യാദയായി പെരുമാറി ശല്യം ചെയ്യുന്ന സംഭവങ്ങൾ എന്റെ നാട്ടിലടക്കം പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഇങ്ങനെ ശല്യം ചെയ്യുന്നവരുടെ പേര് ഒന്ന്‍ മനസ്സിലാക്കിവെച്ച് പിന്നീട് വിളിക്കുമ്പോള്‍ ആ പേര് വെച്ചങ്ങ് വിളിച്ച് " ആളെ ഇവിടെ മനസ്സിലായിട്ടുണ്ട് ... സ്ഥലം ലൊക്കേറ്റ് ചെയ്തിട്ടുമുണ്ട് .. സ്ഥലം SI യുമായി ബന്ധപ്പെടണോ .. ? " എന്നൊക്കെ അങ്ങ് തട്ടിവിട്ടാല്‍ അങ്ങേ തലയ്ക്കൽ ഉള്ളവൻ അതോടെ ക്ലോസ് . പിന്നീട് അവനിൽ നിന്നും അത്തരം കാളുകൾ ഉണ്ടാകില്ലെന്ന്‍ തീർച്ച ...
ഇപ്പോഴും ട്രിക്ക് പറഞ്ഞില്ലല്ലോ എന്നല്ലേ .. ? പറയാം . ഈ ട്രിക്കിനായി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ഒരു പുത്തന്‍ സോഫ്റ്റ്‌വെയര്‍ " True caller " . True caller Windows , Mac , Android എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും Blackberry - യിലും പ്രവര്‍ത്തിക്കുന്നതാണ് . http://www.truecaller.com/ എന്ന വെബ്‌സൈറ്റില്‍ നിന്നും True caller ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് . ഇനി ഡൌണ്‍ലോഡ് ചെയ്യാതെത്തന്നെ Facebook , Twitter , Google എന്നിവയില്‍ ഏതെങ്കിലുമൊരു അക്കൗണ്ടുമായി ബന്ധിപ്പിച്ച് ആ വെബ്‌സൈറ്റില്‍ നിന്നുതന്നെ മൊബൈല്‍ നമ്പര്‍ ഉടമസ്ഥനെ തിരിച്ചറിയാം .
ഇനി True caller - ന്റെ നെഗറ്റീവ് വശങ്ങളിലേക്ക് നോക്കാം . നെഗറ്റീവ് നമ്പര്‍ വണ്‍ True caller പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നിര്‍ബന്ധമാണ് . നെഗറ്റീവ് നമ്പര്‍ ടു True caller - ല്‍ മൊബൈല്‍ നമ്പര്‍ ഉടമസ്ഥരെ വോട്ടര്‍പട്ടിക കണക്കെ അഡ്രസ്സടക്കം കാണിച്ചുതരുകയല്ല മറിച്ച് ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുന്ന പല മൊബൈലികളില്‍ നിന്നായി Contacts ല്‍ സേവ് ചെയ്തിരിക്കുന്നത് തിരഞ്ഞുപിടിച്ച് ആ പേര് മാത്രം ഡിസ്പ്ലേ ചെയ്യുകയാണ് . അതുകൊണ്ട്തന്നെ എല്ലാ മൊബൈല്‍ നമ്പറുകള്‍ക്കും ഉടമസ്ഥരെ കിട്ടിയില്ലെന്നു വരാം .
നെഗറ്റീവ് വശങ്ങളെക്കൂടി മനസ്സിലാക്കിക്കൊണ്ട് True caller ഉപയോഗിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ....
ഓരോരോ ട്രിക്കുകള്‍ വരുന്ന വഴി!!!!
ReplyDeleteഇതുവഴി നിങ്ങളുടെ മൊബൈലിൽ ഉള്ള എല്ലാ നമ്പരും എല്ലാവർക്കും കിട്ടുകയും ചെയ്യും ഭയങ്കര ബുദ്ധി തന്നെ truecallereeee
ReplyDelete