Patchworks ©. Powered by Blogger.

Monday 18 November 2013

Filled Under:

സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ... ഗൂഗിള്‍ ക്രോം കൊളമായാല്‍ ..

Share


         നാം പലരും നമ്മുടെ കമ്പ്യൂട്ടറില്‍ ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാം ഒട്ടുമിക്കരും Right click , Run , Next ... Next ... Next ... Next ... Finish എന്ന്‍ ഒറ്റപ്പോക്ക് പോകുന്നവരാണ് അല്ലെ ..  അങ്ങനെ ഒറ്റപ്പോക്ക് പോകുന്നവരില്‍ പലരും പെട്ട്പോകാതിരുന്നിട്ടും ഇല്ല .. അല്ലെ . അങ്ങനെ പെട്ട്പോയി വെബ്‌ബ്രൌസര്‍ ആകെ കൊളമായ ഒരു സുഹ്രത്ത്  എന്നോട് സഹായം  ചോദിച്ചിരുന്നു . അതിനുള്ള  മറുപടി ഇവിടെ നിങ്ങള്‍ക്ക് കൂടി സമര്‍പ്പിക്കുന്നു ... 

  സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെബ്‌ബ്രൌസര്‍ ആകെ കൊളമായാല്‍ അത് പഴയ രൂപത്തിലാക്കാന്‍ എന്തുചെയ്യുമെന്ന്‍ അറിയാന്‍ തുടര്‍ന്ന്‍ വായിച്ചോളൂ ... 


           സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഇത്തരത്തില്‍    വെബ്‌ബ്രൌസര്‍ ആകെ കൊളമാകാന്‍ കാരണം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്ന വിന്‍ഡോകളില്‍ വരുന്നത് ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടാണ് ... 


   മുകളില്‍ കൊടുത്തിരിക്കുന്ന ഇമേജില്‍ കാണിചിരിക്കുന്നത് ഇതുപോലെ μ Torrent  എന്ന  സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വന്ന വിന്‍ഡോ ആണ് .  ഇതുപോലെ ഇനി  സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍  ഇമേജില്‍  കാണിചിരിക്കുന്ന തരത്തിലുള്ള ഇത്തരത്തിലുള്ള വെബ്‌ബ്രൌസര്‍ ആകെ കൊളമാകുന്ന പ്രശ്നം പരിഹരിക്കാം ..... 

ഇനി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന്‍ നോക്കാം ... 

1. ആദ്യം വെബ്‌ബ്രൌസര്‍ Google Chrome  ഓപ്പണ്‍ ചെയ്യുക , ശേഷം address bar ന് നേരെ വലത് ഭാഗത്ത് കാണുന്ന ക്ലിക്ക് ചെയ്ത് Setting ല്‍ ക്ലിക്ക് ചെയ്യുക . 



2 .ഇപ്പോള്‍ വന്ന പേജില്‍ നിന്നും On startup എന്ന തലക്കെട്ടിന് താഴെ ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഏത് പേജ് പ്രത്യക്ഷമാകണം എന്നത് Set page എന്നതില്‍ ക്ലിക്ക് ചെയ്ത് സെറ്റ് ചെയ്യാം . അതിനായി   Set page എന്നതില്‍ ക്ലിക്ക് ചെയ്യുക .



3 . ഇപ്പോള്‍ വന്ന വിന്‍ഡോയില്‍ Google Chrome തുറക്കുമ്പോൾ  ആദ്യം തുറന്ന് വരേണ്ട  പേജിന്‍റെ URL നല്‍കി OK ക്ലിക്കുക . 

        


4. ഇനി Search എന്ന തലക്കെട്ടിന് താഴെ Search Engine Manage ചെയ്യാം . എന്ന ബട്ടണ്‍  ക്ലിക്ക്  ചെയ്ത ശേഷം ആവശ്യമില്ലാത്ത Search Engines നേരെ കാണുന്ന  ക്ലിക്ക് ചെയ്ത് Remove ചെയ്യുക , സ്ഥിരമായി ഉപയോഗിക്കേണ്ട Search Engine - ന്  നേരെ Make default എന്ന ബട്ടണ്  ക്ലിക്കുകയും ചെയ്യുക 





നിങ്ങൾക്ക്  ഈ പോസ്റ്റ്‌  ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇവിടെ ക്ലിക്കി  മറ്റുള്ള കൂട്ടുകാരിലേക്ക് എത്തിക്കുക . 







2 comments:

  1. സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ശ്രദ്ധിക്കാറുള്ളതുകൊണ്ട് അധികം അബദ്ധങ്ങളൊന്നും പറ്റിയിട്ടില്ല

    ReplyDelete